തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദം ശക്തിപ്രാപിച്ച് വടക്കൻ ഒഡിഷ-പശ്ചിമബംഗാൾ തീരത്തിനടുത്തെത്തും.

ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഞായറാഴ്ചമുതൽ 15 വരെ പലേടത്തും ഒറ്റപ്പെട്ട കനത്തമഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഞ്ഞജാഗ്രത

ഞായർ: കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്.

തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.