തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 20,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,34,861 സാംപിളുകൾ പരിശോധിച്ചതിൽ രോഗസ്ഥിരീകരണ നിരക്ക് 15.19 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 16.53 ശതമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 16.88 ശതമാനവും.

26,155 പേർ രോഗമുക്തരായി. 2,31,792 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 22,484 ആയി.

ജില്ല രോഗികൾ രോഗമുക്തർ

തൃശ്ശൂർ 2812 2878

എറണാകുളം 2490 3229

തിരുവനന്തപുരം 2217 1779

കോഴിക്കോട് 2057 3070

കൊല്ലം 1660 2063

പാലക്കാട് 1600 1931

മലപ്പുറം 1554 2641

ആലപ്പുഴ 1380 1738

കോട്ടയം 1176 1463

വയനാട് 849 986

കണ്ണൂർ 810 1550

ഇടുക്കി 799 863

പത്തനംതിട്ട 799 1344

കാസർകോട് 284 620