കൊച്ചി: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. എറണാകുളം വടുതല ജെ.എം. ഹാബിറ്റാറ്റിൽ ബൈജു മാത്യുവിന്റെ ഭാര്യ മിനിയാണ് ദുരിതമനുഭവിക്കുന്നത്.

രണ്ടുവർഷത്തിലേറെയായി രോഗബാധിതയായ ഇവരുടെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസിലൂടെയാണ്. ഇതിന് മാസം കാൽലക്ഷം രൂപയിലേറെ ചെലവു വരുന്നുണ്ട്. ഇവരെ സഹായിക്കാൻ വാർഡ് കൗൺസിലർ കാജലിന്റെ നേതൃത്വത്തിൽ ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.

ഫെഡറൽ ബാങ്ക് പച്ചാളം ശാഖയിൽ സേവിങ്‌സ് അക്കൗണ്ട്‌ തുറന്നു. അക്കൗണ്ട് നമ്പർ: 10750100320728. ഐ.എഫ്.എസ്. കോഡ്: FDRL0001075. ഫോൺ: 98460 98688.