തൃശ്ശൂർ: വായിച്ചുകഴിഞ്ഞ പത്രക്കടലാസാണിപ്പോൾ വിപണിയിൽ താരം. കിലോഗ്രാമിന് 28 രൂപയുണ്ട് വില. കോവിഡ് കാലത്ത് ഏറ്റവും വില ഉയർന്ന വസ്തുവാണ് പത്രക്കടലാസ്.

കോവിഡിനുമുമ്പ് കിലോഗ്രാമിന് പരമാവധി വില 12 രൂപവരെയായിരുന്നു. പേപ്പർ പൾപ്പിനും പുനർനിർമിച്ച കടലാസിനും കട്ടിക്കടലാസിനും (ബയന്റ്) ആവശ്യകത കൂടുകയും പത്രക്കടലാസിന്റെ ലഭ്യത കുറയുകയും ചെയ്തതോടെയാണ് വിലക്കയറ്റമുണ്ടായത്. ഇന്ത്യയിൽ പേപ്പർ ബാഗ് സംസ്കാരം വ്യാപകമാകുകയും റെഫ്രിജറേറ്ററും ടെലിവിഷനും എയർ കണ്ടീഷണറും കംപ്യൂട്ടറും ഉൾപ്പെടെ എല്ലാ വസ്തുക്കളും പേപ്പർ പെട്ടിയിൽ എത്താൻ തുടങ്ങിയതോടെയാണ് പത്രക്കടലാസിനും നല്ലകാലം തുടങ്ങിയത്.