തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന നീറ്റ് യു.ജി. പരീക്ഷയ്ക്ക് പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് neet.nta.nic.in വഴി ഡൗൺലോഡ് ചെയ്യാം.

അഡ്മിറ്റ്കാർഡ് നേരത്തേ ഡൗൺലോഡ് ചെയ്തവർ പുതിയത് ഡൗൺലോഡ് ചെയ്യണം. നേരത്തേ ഉണ്ടായിരുന്ന അഡ്മിറ്റ് കാർഡിൽ നിശ്ചിത വലുപ്പത്തിലുള്ള ഫോട്ടോ ഒട്ടിക്കുന്നതിന് അസൗകര്യമുള്ളതിനാലാണ് പുതിയ അഡ്മിറ്റ് കാർഡ് നൽകിയത്.