കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങളിൽ യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന് 10 ദിവസത്തെ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. താത്പര്യമുള്ളവർ പേര്, വിലാസം, വയസ്, ഫോൺ നമ്പർ, വാട്‌സാപ്പ് നമ്പർ, ഇ മെയിൽ വിലാസം, നെറ്റ് ആപ്ലിക്കേഷൻ നമ്പർ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ueigb@kannuruniv.ac.in-ലേക്ക് 16-ന് വൈകീട്ട് അഞ്ചിനകം അയക്കണം. സെപ്റ്റംബർ മൂന്നാംവാരത്തിൽ തുടങ്ങുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റർചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ക്ലാസുകൾ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാൽ പങ്കെടുക്കാൻ കഴിയുന്നവർ മാത്രം അപേക്ഷിക്കുക. നേരത്തെ പരിശീലനത്തിൽ പങ്കെടുത്തവർക്ക് പ്രവേശനം ലഭിക്കില്ല. ഫോൺ: 7907358419, 9495723518.