ആലപ്പുഴ: സമൂഹത്തെ വർഗീയമായി ചേരിതിരിക്കുന്ന സമീപനം ഒരുഭാഗത്തുനിന്നും ഉണ്ടാവാൻപാടില്ലെന്ന് സി.പി.എം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പാലാ രൂപത ബഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ജിഹാദ് പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന ശ്രമം ആരും നടത്തരുതെന്നാണ് സി.പി.എം. നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.

കണ്ണൂർ സർവകലാശാലാ സിലബസിൽ തിരുത്തൽവരുത്താൻ അവർ തയ്യാറാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദഹം പറഞ്ഞു.