തിരുവനന്തപുരം: പെട്രോളിയം വിലവർധനയ്ക്ക്‌ ജി.എസ്.ടി.യാണ് പോംവഴിയെന്ന കേന്ദ്രവാദം പച്ചക്കള്ളമാണെന്നു തെളിയുകയാണെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ജി.എസ്.ടി.യുടെ പരിധിയിൽപ്പെടുത്തി വിലകൂട്ടി കൊള്ള തുടരാനാണ് നീക്കം. എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഒത്താശ ചെയ്യുകയാണ്. ഇന്ധനനികുതി കുറച്ച് വില വർധനയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രം അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.