തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പിനെ എൻ. ഷംസുദ്ദീൻ ന്യായീകരിച്ചതിൽ നിയമസഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിസിനസ് തകർന്നതാണെന്നും സംഘടിത കുറ്റകൃത്യം ആയിരുന്നില്ലെന്നുമുള്ള ഷംസുദ്ദീന്റെ വാദമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കുറ്റവാളികളെ സംരക്ഷിക്കാൻ ഇങ്ങനെ പരസ്യമായി പുറപ്പെടരുതെന്നു പറഞ്ഞ മുഖ്യമന്ത്രി, ആളുകളെ വഞ്ചിച്ചിട്ട് ബിസിനസ് തകർന്നുവെന്നു പറഞ്ഞ് പൈസയുംതട്ടി പിന്നെയും അതിനെ ന്യായീകരിക്കാൻ നാണമുണ്ടോയെന്നും ചോദിച്ചു. സഭയിൽ ഇതിനെ ന്യായീകരിക്കാൻ ഒരംഗം നോക്കിയാൽ അതിന്റെ അർഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.