തിരുവനന്തപുരം: വിദേശത്തുനിന്ന് മെഡിക്കൽ ബിരുദമെടുത്ത ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കേരളം ഡോക്ടർമാരുടെ ക്ഷാമം നേരിടുമ്പോഴും വിദേശത്തുനിന്ന് ബിരുദം നേടി ഇന്ത്യയിലെ യോഗ്യതാപരീക്ഷ വിജയിച്ച ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ നടത്തിയില്ല. വിദേശത്തുപോകുന്നതിനുള്ള യോഗ്യതാസർട്ടിഫിക്കറ്റ് സംബന്ധിച്ച് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഉന്നയിച്ച തടസ്സവാദമാണ് രജിസ്‌ട്രേഷൻ വൈകിച്ചത്.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു.