കൊച്ചി: സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ലിഫ്റ്റ് ഓപ്പറേറ്റർമാരെയും മെക്കാനിക്കുമാരെയും തിരിച്ചറിയൽകാർഡ് കാണിച്ചാൽ യാത്രചെയ്യാൻ അനുവദിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലോക്ഡൗൺ കാലത്ത് ലിഫ്റ്റ് മെക്കാനിക്കുമാരെ യാത്രചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള എലിവേറ്റേഴ്‌സ് മാനുഫാക്ചറിങ് അസോസിയേഷൻ ഫയൽചെയ്ത ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതുരേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി മേയ് 17-ന് പരിഗണിക്കാൻ മാറ്റി.