തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് ഐ.എം.എ നടത്തിയ രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി ഐ.എം.എ. തിരുവനന്തപുരം ശാഖ രാജ്ഭവന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് പി.ടി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. പരിശീലനം നേടാതെയുള്ള ആയുർവേദ ബിരുദാനന്തര ആയുഷ് ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയത് രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തെ രാജ്യത്ത് നിന്നും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഉത്തരവെന്നും സക്കറിയാസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ഡോ.ഗോപികുമാർ അധ്യക്ഷത വഹിച്ചു. ഐ.എം.എ. ദേശീയ നേതാവ് ഡോ.മാർത്താണ്ഡപിള്ള, തിരുവനന്തപുരം ശാഖാ പ്രസിഡന്റ് ഡോ.പ്രശാന്ത് സി .വി, സെക്രട്ടറി ഡോ.സിബി കുര്യൻ ഫിലിപ്പ്, കെ.ജി.എം.ഒ.എ. സംസ്ഥാന സംസ്ഥാന സെക്രട്ടറി ഡോ.വിജയകൃഷ്ണൻ ജി.എസ്., കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ .ബിനോയ് .എസ്, നേതാക്കളായ ഡോ.ശ്രീജിത്ത് എൻ. കുമാർ, ഡോ.സുൽഫി, ഡോ. ശ്രീജിത്ത് ആർ, ഡോ.ശിവപ്രശാന്ത്, ഡോ.അലക്‌സ് ഫ്രാങ്ക്‌ളിൻ, ഡോ.ആരിഫ സൈനുദീൻ, ഡോ.സ്വപ്!ന എസ് കുമാർ, ഡോ.ബെന്നറ്റ് , ഡോക്ടർ ഹരിഹര സുബ്രമണ്യ ശർമ്മ, ഡോ. പോൾ സാമുൽ തുടങ്ങിയവർ പ്രസംഗിച്ചു.