തിരുവനന്തപുരം: വ്യവസായങ്ങൾക്കുള്ള ഏകജാലക അനുമതി സംവിധാനം കെ-സ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്) വഴി 2547 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 361 സേവനസംരംഭങ്ങൾക്കും അനുമതിനൽകി. ഇതിലൂടെ 717.80 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. ജൂലായ് 22 വരെയുള്ള 2378 അപേക്ഷകൾ തീർപ്പാക്കി.

നിലവിൽ 15 സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി, തീരസംരക്ഷണ മാനേജ്മെന്റ് അതോറിറ്റി എന്നിവയെക്കൂടി അടുത്തഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.