തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി മുൻ ട്രഷറി ഉദ്യോഗസ്ഥൻ എം.ആർ. ബിജുലാലിനെ അന്വേഷണസംഘം മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. വഞ്ചിയൂർ ട്രഷറി, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിൽ ബിജുലാലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിജുലാലിന്റെ ഭാര്യയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജുലാലിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ട്രഷറിയിലെ മുൻ ഓഫീസർ വി. ഭാസ്കരന്റെ യൂസർനെയിമും പാസ്‌വേർഡും കൈക്കലാക്കിയാണ് ബിജുലാൽ തട്ടിപ്പ് നടത്തിയത്.