മള്ളിയൂർ: മഹാഗണപതി ക്ഷേത്രത്തില വിനായകചതുർത്ഥി ആഘോഷം 16-ന് തുടങ്ങും. 23-ന് ആറാട്ടോടുകൂടി സമാപിക്കും. 16-ന് രാവിലെ 10.30-ന് കൊടിയേറ്റ്. 17-ന് രാവിലെ ഒൻപതിന് ഉത്സവബലി, രാത്രി 8.30-ന് വിളക്ക്, 22-ന് പുലർച്ചെ അഞ്ചിന് 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം, 11-ന് കാഴ്ചശ്രീബലി, വൈകീട്ട് 5.30-ന് വലിയവിളക്ക്, 23-ന് വൈകീട്ട് നാലിന് ആറാട്ട് എന്നിവ നടക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച്‌ മാത്രമേ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകുകയുള്ളൂ. പ്രധാനപ്പെട്ട ചടങ്ങുകളും കലാപരിപാടികളും ഫെയ്സ്ബുക്ക് പേജിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.