കോട്ടയം: കേരള സർവോദയ മണ്ഡലം വ്യാഴാഴ്ച ഭവന ഉപവാസ സത്യാഗ്രഹം നടത്തും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽനിന്ന് രക്ഷിക്കുക, പഞ്ചായത്തുകളുടെ അധികാരം മടക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്. വി.എം.സുധീരൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്യും.