ചങ്ങനാശ്ശേരി: വീട്ടിലേക്ക് അയച്ച വിവിധ ഓർഫനേജുകളിലെ കുട്ടികൾ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാതലങ്ങളിലുള്ള ശിശുസംരക്ഷണ സമിതികൾ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനതയാലും രോഗങ്ങളാലും വിഷമിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ ആണ് കൂടുതലും ഓർഫനേജുകളിൽ സുരക്ഷിതരായി കഴിയുന്നത്. ഇങ്ങനെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം തുടരാൻ വീടുകളിൽ സാഹചര്യം ഇല്ല. റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് സൈബി അക്കര, ജിജി പേരകശ്ശേരി, ജോസി കല്ലുകളം, കുഞ്ഞുമോൻ തൂമ്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.