ചെറുകുന്ന്: കിസാൻ സമ്മാൻ നിധിയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും വേതനം വീട്ടിലിരുന്ന്‌ പിൻവലിക്കാൻ തപാൽവകുപ്പും ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കും സൗകര്യമൊരുക്കുന്നു.

ആധാർ നമ്പറുമായി ബന്ധിച്ച ഏത് ബാങ്ക് അക്കൗണ്ടിൽനിന്നും ബയോമെട്രിക് സംവിധാനം വഴി പണം പിൻവലിക്കാവുന്ന AEPS എന്ന മാർഗമുപയോഗിച്ചാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കിസാൻസമ്മാൻ നിധി പോലെയുള്ള സബ്സിഡികൾ, തൊഴിലുറപ്പ് വേതനം, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപെൻഷനുകൾ എന്നിവയാണ് പിൻവലിക്കാൻ പറ്റുക. ഗുണഭോക്താക്കൾ തപാൽ ഓഫീസുമായി ബന്ധപ്പെട്ടാൽ പോസ്റ്റ്മാൻ പണവുമായി വീട്ടിലെത്തും.