പെരിന്തൽമണ്ണ: കോവിഡ് പശ്ചാത്തലത്തിൽ അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം. 14 മുതൽ 21 വരെ എല്ലാ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷാകാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു. മലപ്പുറം കേന്ദ്രത്തിൽ നിലവിലുള്ളത് എം.ബി.എ., ബി.എ.എൽ.എൽ.ബി (അഞ്ചുവർഷം), ബി.എഡ്. (അറബിക്, ബയോളജിക്കൽ സയൻസ്, കൊമേഴ്‌സ്, സിവിക്‌സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) കോഴ്‌സുകളാണ്. പ്രവേശനപ്പരീക്ഷയിലൂടെയാണ് അഡ്മിഷൻ. അലിഗഢ് പ്രധാനകേന്ദ്രത്തിലെ ബി.എ., ബി.എസ്‌സി, ബി.കോം, ബി.ടെക്. കോഴ്‌സുകളുടെ പ്രവേശനപ്പരീക്ഷയ്ക്കും കോഴിക്കോട് കേന്ദ്രമുണ്ട്. വിവരങ്ങൾക്ക് ഓഫീസുമായോ 04933 298299 നമ്പറിലോ www.amucontrollerexams.com വെബ്‌സൈറ്റിലൂടെയോ ബന്ധപ്പെടാം.