മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സുന്നി യുവജനവേദി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിൽ മുഖ്യപങ്കുവഹിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരേയുള്ള സൈബർ അതിക്രമം നീതീകരിക്കാനാവില്ല. നീതിനിർവഹണ വിഭാഗങ്ങൾക്കുവരുന്ന പിഴവുകൾ തിരുത്തി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമപ്രവർത്തകർക്ക് ബാധ്യതയുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.