തിരുവനന്തപുരം: എഴുത്തുകാരനും വാഗ്മിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോൾ വിടവാങ്ങിയിട്ട് രണ്ടുവർഷം. അദ്ദേഹത്തിന്റെ ഓർമയ്ക്കായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുറുപ്പുംപടി സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻപള്ളിയിൽ തിങ്കളാഴ്ച രാവിലെ ഏഴിനു നടത്തുന്ന വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുക്കും. വിശുദ്ധ കുർബാന തത്സമയം യുട്യൂബ് വഴി കാണാനുള്ള സൗകര്യം പള്ളിക്കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ലിങ്ക്: https://youtu.be/3md3-YRywpM