തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷനിൽ യോഗ്യതയിൽ മാറ്റംവരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സി.പി.എം. ജലീലിനെ സംരക്ഷിക്കുന്നതിനുപിന്നിൽ മുഖ്യമന്ത്രിയുടെ താത്‌പര്യമാണെന്നു വ്യക്തമായി. ബന്ധുനിയമനം ഉൾപ്പെടെ ഈ സർക്കാർ നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കും -മുല്ലപ്പള്ളി പറഞ്ഞു.