തിരുവനന്തപുരം: ക്രിസ്മസ് കാലത്തെ രണ്ടുദിവസം കേരളത്തിൽ വിറ്റത് 111.9 കോടി രൂപയുടെ മദ്യം. ഡിസംബർ 24-ന് നെടുമ്പാശ്ശേരിയിലെ ബിവറേജസ് ഷോപ്പിൽ 63.28 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലാകട്ടെ 53.74 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

ഡിസംബർ 24-ന് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പനശാലയിൽനിന്ന് 51.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഈ ദിവസം 47.54 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 24-ന് സംസ്ഥാനത്ത് ബിവറേജസ് ഷോപ്പുകൾ വഴിയും ബാറുകൾ വഴിയുമുള്ള മൊത്തം വിൽപ്പന 71.51 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6.88 കോടി രൂപയുടെ വർധന. ക്രിസ്മസ് ദിനത്തിൽ 40.39 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 21 ലക്ഷം രൂപയുടെ കുറവുണ്ടായി. നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ തവണത്തെക്കാൾ 2.44 ലക്ഷം രൂപയുടെ വിൽപ്പന കൂടി. ഇരിങ്ങാലക്കുടയിലും കഴിഞ്ഞ വർഷത്തെക്കാൾ 2.51 ലക്ഷം കൂടി.

Content Highlights; 111.9 crore worth of liquor sold at Christmas