തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലുലക്ഷത്തോളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകൾ നടത്തിയ സാഹചര്യം ഉൾപ്പെടെ വിശദീകരിച്ചാണ് സത്യവാങ്മൂലം നൽകിയത്.

വളരെ ചെറിയ വിഭാഗം മാത്രമാണ് പരീക്ഷയ്ക്ക് എതിരേ നിൽക്കുന്നത്. പരീക്ഷ നടത്തുന്നതിന്റെ പ്രയോജനം വലുതാണ്. -അദ്ദേഹം പറഞ്ഞു.