തിരുവനന്തപുരം: മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ ’കേരള സമ്പദ്‌വ്യവസ്ഥയും സഹകരണ മേഖലയും സാർഥകമായ അഞ്ച്‌ സഹകരണ വർഷങ്ങൾ 2016 -2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനംചെയ്തു. മന്ത്രി വി.എൻ.വാസവൻ ആദ്യ പ്രതി ഏറ്റുവാങ്ങി.

രാജ്യത്ത്‌ വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളുടേയും ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹിക നിയമങ്ങളുടേയും നടുവിൽ കേരളത്തിലെ സഹകരണ മേഖല നടത്തുന്ന വിജയകരമായ ജൈത്രയാത്ര പുസ്തകം വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.

വി.ജോയ് എം.എൽ.എ., ആനത്തലവട്ടം ആനന്ദൻ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ പി.ബി.നൂഹ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ.ശ്രീധർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ പ്രസംഗിച്ചു.