തൃശ്ശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ശിക്ഷാതടവുകാരന്റെ ആക്രമണത്തിൽ രണ്ട്‌ ജീവനക്കാർക്ക് പരിക്കേറ്റു. 30 മോഷണക്കേസുകളിൽ ശിക്ഷയനുഭവിക്കുന്ന സുരേഷ് (മക്കു-26) ആണ് ആക്രമിച്ചത്. രണ്ടാംനിലയിൽ കഴിയുന്ന ഇയാൾ ഉച്ചയ്ക്ക് ഭക്ഷണം നൽകാനായി സെൽ തുറന്ന തക്കംനോക്കി പുറത്തിറങ്ങി താഴത്തെനിലയിലെ കവാടം വരെെയത്തി.

അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഒാഫീസറുടെ യൂണിഫോം വലിച്ചുകീറുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. തടയാനെത്തിയ പ്രിസൺ ഒാഫീസർ ജയകുമാറിനെയും മർദിച്ചു. ഇരുവരെയും ആശുപത്രിയിലാക്കി.

സംഭവത്തെപ്പറ്റി ജയിൽ അധികൃതർ വിയ്യൂർ പോലീസിൽ പരാതി നൽകി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാൻ ജയിൽ പോലീസ് നിർദേശിച്ചിട്ടുണ്ട്.