കോട്ടയം: റബ്ബർമേഖലയിലെ സംരംഭകത്വവികസനത്തിനായി റബ്ബർബോർഡ് 18-ന് ഏകദിന ഓൺലൈൻ പരിശീലനം നൽകും. സമയം രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ. ഷീറ്റ്റ‌ബ്ബർനിർമാണം, റബ്ബർപാലിൽനിന്നും ഉണക്കറബ്ബറിൽനിന്നുമുള്ള ഉത്പന്നങ്ങളുടെ നിർമാണം എന്നീ മേഖലകളിലെ സാധ്യതകളാണ് പരിശീലനവിഷയം.

ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ്-സി.ബി.ഐ.എൻ. 0284150)യുടെ കോട്ടയത്തുള്ള റബ്ബർ ബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട്‌ നമ്പരിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കണം. വിവരങ്ങൾക്ക്: 04812353127 എന്ന നമ്പരിലും 04812353201 എന്ന വാട്‌സാപ്പ് നമ്പരിലും ബന്ധപ്പെടണം. ഇ-മെയിൽ: training@rubberboard.org.in