പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂലോത്ത് രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടതിൽ ദുരൂഹതയുണ്ടെന്ന് കെ. സുധാകരൻ എം.പി. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ചെയ്തതാണോ ഇതെന്നു സംശയമുണ്ടെന്നും സുധാകരൻ പറഞ്ഞു. പ്രതിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പാനൂരിലെ പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു.