• 2017 ഏപ്രിൽ ഒന്ന്- ഫോൺകെണി വിവാദത്തിലകപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ച ഒഴിവിലേക്ക് കുട്ടനാട് എം.എൽ.എ. തോമസ് ചാണ്ടി സത്യപ്ര
 • തിജ്ഞ.  
 • മേയ് 24- മാർത്താണ്ഡം കായൽ സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ടു നികത്തിയെന്ന്  കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് ജില്ലാ കളക്ടർക്കും തഹസിൽദാർക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നൽകുന്നു.
 • ജൂൺ 17- മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനിക്ക്‌ കൈനകരി നോർത്ത് വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ നൽകുന്നു.
 • ഓഗസ്റ്റ് 16-തോമസ് ചാണ്ടിക്ക് നിലംനികത്താൻ അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട ഫയൽ നഗരസഭയിൽ കാണാനില്ലെന്ന വിവരാവകാശ രേഖ പുറത്ത്
 • ഓഗസ്റ്റ് 17 -വിഷയം നിയമസഭയിൽ ചർച്ച ചെയ്യുന്നു. തോമസ് ചാണ്ടി ആരോപണങ്ങൾ നിഷേധിക്കുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി.
 • ഒാഗസ്റ്റ് 20 -കൈയേറ്റം തെളിഞ്ഞാൽ നടപടിയെന്ന് റവന്യൂമന്ത്രി.
 • ഒാഗസ്റ്റ് 21 -ഫയലുകൾ കാണാതായ സംഭവം വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ നഗരസഭാ തീരുമാനം.
 • ഒാഗസ്റ്റ് 25- മാർത്താണ്ഡം കായൽ നിലത്തിന് പുറമെ പുറമ്പോക്ക് ഭൂമിയും ചാണ്ടി നികത്തിയെടുത്തതായി റിപ്പോർട്ടുകൾ.
 • ഒാഗസ്റ്റ് 31-റിസോർട്ട് നിർമാണത്തിൽ ചട്ടലംഘനമെന്ന് കണ്ടെത്തൽ.
 • സെപ്റ്റംബർ 22-മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമി കൈയേറിയ പരാതിയിൽ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
 • സെപ്റ്റംബർ 27-ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിനായി മൂന്നിടത്ത് നിലം നികത്തിയെന്ന് കളക്ടറുടെ ഇടക്കാല റിപ്പോർട്ട്.
 • ഒക്ടോബർ 13-എൻ.സി.പി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ചാണ്ടിക്ക്. ചാണ്ടിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. 
 • ഒക്ടോബർ 22-കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മാർത്താണ്ഡം കായലിൽ മന്ത്രി നിയമലംഘനം നടത്തിയെന്നും തുടർനടപടി വേണമെന്നും റിപ്പോർട്ടിൽ പരാമർശം.
 • ഒക്ടോബർ ‍23-കളക്ടറുടെ റിപ്പോർട്ടിനെതിരേ തോമസ് ചാണ്ടി െെഹക്കോടതിയിൽ.
 • ഒക്ടോബർ 25-െെകനകരിയിൽ കായൽ കൈയേറിയെന്ന പരാതിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ കൂടുതൽ അന്വേഷണം  വേണമെന്ന് കളക്ടർ െെഹക്കോടതിയെ അറിയിച്ചു.
 • ഒക്ടോബർ 26-മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനുവേണ്ടി െെഹക്കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അഡീഷണൽ അഡ്വ.ജനറൽ രഞ്ജിത് തന്പാനെ മാറ്റി.
 • ഒക്ടോബർ 31-സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജനജാഗ്രതാ ജാഥയിൽ കുട്ടനാട് പൂപ്പള്ളിയിൽ നടത്തിയ സ്വീകരണത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി. തനിക്കെതിരേ ഒരു ചെറുവിരലനക്കാൻ അന്വേഷണ സംഘത്തിന് കഴിയില്ലെന്നു മന്ത്രി.  മന്ത്രിയുടെ പരാമർശത്തെ തള്ളി കാനം രാജേന്ദ്രൻ. പൊതുപരിപാടിയിലെ പ്രസംഗത്തിന് തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു.
 • നവംബർ ഒന്ന്‌- മാത്തൂർ ദേവസ്വത്തിന്റെ 34.68 ഏക്കർ ഭൂമി  തട്ടിയെടുത്തെന്ന് കാട്ടി മന്ത്രിക്കെതിരെ മാത്തൂർ കുടുംബാംഗം രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ. തോമസ് ചാണ്ടിയും ബന്ധുക്കളും മുൻ റവന്യൂ ഉദ്യോഗസ്ഥരടക്കം 17 പേർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം
 • നവംബർ രണ്ട് -തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് സി.പി.െഎ. ജനറൽ സെക്രട്ടി എസ്. സുധാകർ റെഡ്ഡി. ഒന്നാമത്തെ അഴിമതിക്കാരൻ സുധാകർ റെഡ്ഡിയാണെന്ന് തോമസ് ചാണ്ടിയുടെ മറുപടി.
 • നവംബർ അഞ്ച്-തോമസ് ചാണ്ടി വിഷയത്തിൽ ത്വരിത പരിശോധന നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.
 • നവംബർ ആറ്‌്‌-കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് പുറത്തുവന്നു. അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന  കുറ്റമെന്ന് വിലയിരുത്തൽ. 
 • നവംബർ ആറ്്‌ -തോമസ് ചാണ്ടിയുടെ ക്രമക്കേടുകളിൽ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമ വിചാരണയ്ക്ക് മന്ത്രിയെ വിട്ടുകൊടുക്കേണ്ടന്നും സി.
 • പി.എം.
 • നവംബർ ഒൻപത്-കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കാൻ തോമസ് ചാണ്ടി െെഹക്കോടതിയെ സമീപിക്കുന്നു.
 • നവംബർ ‍10-തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സി.പി.െഎ. സംസ്ഥാന എക്സിക്യുട്ടീവ്.
 • നവംബർ 12 -രാജികാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എൽ.ഡി.എഫ്. യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുന്നു.
 • നവംബർ 14-ഹൈക്കോടതിയിൽ നിന്നും മന്ത്രിക്ക് രൂക്ഷ വിമർശനം. മന്ത്രി രാജി വെക്കുന്നതാണ് ഉത്തമം എന്ന് പരാമർശം. 
 • നവംബർ 15-രാവിലെ മന്ത്രിസഭായോഗത്തിൽ. വിട്ടുനിന്ന് സി.പി.ഐ.മന്ത്രിമാരുടെ സമ്മർദം. ഉച്ചയോടെ രാജി.