തേഞ്ഞിപ്പലം: പി.എസ്.സി. സംബന്ധമായ സംശയങ്ങൾ തീർക്കുന്നതിന് കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലുള്ള ജില്ലാ പി.എസ്.സി. ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ സൗകര്യം. പി.എസ്.സി. ആവശ്യങ്ങൾക്കായി രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങളും സഹായവും ഇവിടെ നൽകും. ഫോൺ: 0494 2405540. ഇ-മെയിൽ ugbkozd.emp.lbr@kerala.gov.in

ഗസ്റ്റ് അധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാർക്കോടെ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ്‌ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്‌, മാത്തമാറ്റിക്‌സ്‌, ഫുഡ് എൻജിനിയറിങ്ങിൽ എം.ടെക്., ബി.ടെക്. എന്നിവ പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യരായവർ 15-ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ഹാജരാകണം. ഫോൺ: 0494 2407345.