തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26,200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) 16.69 ശതമാനമാണ്. കഴിഞ്ഞദിവസം 17.63 ശതമാനമായിരുന്നു.

1,56,957 സാംപിളുകൾ പരിശോധിച്ചു. 29,209 പേർ രോഗമുക്തരായി. 2,36,345 പേരാണ് ചികിത്സയിലുള്ളത്. 125 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 22,126 ആയി.

രോഗികൾ രോഗമുക്തർ

തൃശ്ശൂർ 3279 2812

എറണാകുളം 3175 2872

തിരുവനന്തപുരം 2598 2390

മലപ്പുറം 2452 3146

കോഴിക്കോട് 2332 4488

കൊല്ലം 2124 2033

പാലക്കാട് 1996 2237

ആലപ്പുഴ 1604 1845

കോട്ടയം 1580 2145

കണ്ണൂർ 1532 1649

പത്തനംതിട്ട 1244 1184

വയനാട് 981 969

ഇടുക്കി 848 1114

കാസർകോട് 455 325