തിരുവനന്തപുരം: ഭാരതസർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പ് നടത്തിയ 2021-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്‌ ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്.) കേരളസർവകലാശാല ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ 27-ാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച സർവകലാശാല എന്ന സ്ഥാനവും കേരളയ്ക്കാണ്. മൊത്തം റാങ്കിങ്ങിൽ കേരള രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ 43-ാം സ്ഥാനം നേടി.

അധ്യാപനം, ഗവേഷണം, സാമൂഹിക ഇടപെടൽ, അധ്യാപക-വിദ്യാർഥി അനുപാതം, സാമ്പത്തിക സ്രോതസ്സും വിനിമയവും, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ മികവ്, വനിതാപ്രാതിനിധ്യം, വിദ്യാർഥികൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ തുടങ്ങിയ വിവിധമേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്.