കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ നിയമോപദേശം തേടി മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.കെ. സമീർ നൽകിയ കത്ത് അഡ്വക്കേറ്റ് ജനറൽ (എ.ജി.) ഒാഫീസ് മടക്കി. ഉദ്യോഗസ്ഥർക്ക് എ.ജി.യോട് നേരിട്ട് നിയമോപദേശം തേടാൻ ചട്ടം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.

ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ നിയമവകുപ്പിനോടാണ് നിയമോപദേശം തേടേണ്ടത്. ഇതിനുവിരുദ്ധമായി നിയമോപദേശം തേടി കത്ത് നൽകിയതിനാലാണ് മടക്കിയത്.

മരംമുറിക്കേസിലെ പ്രതികൾക്കെതിരേ ജൈവവൈവിധ്യനിയമം ചുമത്തിയത് നിലനിൽക്കുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്. മുട്ടിൽ മരംമുറിക്കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ അടക്കമുള്ളവർക്കെതിരേയാണ് ജൈവവൈവിധ്യ നിയമം ലംഘിച്ചതിനു കേസെടുത്തത്. ഇതിൽ കോടതിയിൽ റിപ്പോർട്ടും നൽകി. തുടർന്നാണ് റെയ്ഞ്ച് ഓഫീസർ നിയമോപദേശം തേടിയത്.