തിരുവനന്തപുരം: ഓരോ ആളുകളുടെയും ഭൂമിസംബന്ധിച്ച പൂർണവിവരങ്ങൾ ഡിജിറ്റൽ ലോക്കറിലൂടെയോ ഡിജിറ്റൽ കാർഡിലൂടെയോ വില്ലേജ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെയോ നൽകാൻ കഴിയുന്ന രീതിയെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്നു മന്ത്രി കെ. രാജൻ. ഇതു യാഥാർഥ്യമായാൽ ഭൂമിസംബന്ധമായ ആവശ്യങ്ങൾക്കു വില്ലേജ് ഓഫീസിൽ പോകേണ്ട സാഹചര്യം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ കാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് യുണീക് തണ്ടപ്പേർ എന്ന ആശയം. പദ്ധതിക്ക് കേന്ദ്ര ഇലക്‌ട്രോണിക്സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.