മല്ലപ്പള്ളി: ഗൾഫ് മേഖലയിലേക്ക് ഇന്ത്യൻ വിമാനക്കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന അമിതയാത്രക്കൂലി കുറയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡ്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരാണ് ഭൂരിഭാഗം പ്രവാസികളും. പഴയതിലും കുറഞ്ഞ ശമ്പളത്തിലാണ് മിക്കവരും മടങ്ങിപ്പോകാൻ വിസ ശരിയാക്കിയിരിക്കുന്നത്. 300 ശതമാനത്തിലധികമായി ഉയർന്ന യാത്രച്ചെലവ് വഹിക്കുക ബുദ്ധിമുട്ടായതിനാൽ പലരും പോകാനാവാതെ പ്രതിസന്ധിയിലാണ്. സ്ഥിതി തുടർന്നാൽ കേരളത്തിന്റെ സാമ്പത്തികനില തകരുമെന്നതിലുപരി, ഭാരതത്തിലെത്തുന്ന വിദേശനാണ്യത്തിലും സാരമായ കുറവുണ്ടാകും. ഈ സാഹചര്യം ദേശീയതാത്‌പര്യങ്ങൾക്ക് വിരുദ്ധമാകയാൽ നിരക്ക് അടിയന്തരമായി കുറയ്ക്കണം-കുര്യൻ ആവശ്യപ്പെട്ടു.