കോട്ടയം: എം.ജി. സർവകലാശാല 11-ന് നടത്താനിരുന്ന ഗ്ലോബൽ അലുമ്നി മീറ്റ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഗ്രേസ് മാർക്കിനുള്ള അപേക്ഷ കോേളജ് മുഖേനമാത്രം

കോട്ടയം: എൻ.സി.സി., എൻ.എസ്.എസ്., സ്പോർട്സ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഇനിമുതൽ വിദ്യാർഥികൾ അതത് കോേളജ് പ്രിൻസിപ്പൽമാർമുഖേനമാത്രം സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതാണ്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷകളൊന്നും സെക്ഷനുകളിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.