കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിയിൽ വിശദമായ അവതരണം നടത്താൻ കെ.റെയിലിന് റെയിൽവേ ബോർഡ് നിർദേശം നൽകി. പദ്ധതിയുടെ വിശദരൂപരേഖ ഒരുവർഷംമുമ്പ് കോർപ്പറേഷൻ സമർപ്പിച്ചിരുന്നു. പദ്ധതിക്ക് ബോർഡിന്റെ അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയാണ് സംസ്ഥാനസർക്കാരിനുള്ളത്. പദ്ധതിയുടെ ഒാരോ ദിവസത്തെയും പുരോഗതി മുഖ്യമന്ത്രിതന്നെ നിരീക്ഷിക്കുന്നുമുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന അടിസ്ഥാനസൗകര്യവികസന പരിപാടികളിൽ ഇതുൾപ്പെടുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. അതേസമയം, പദ്ധതിക്ക്‌ നേരത്തേ നിശ്ചയിച്ചതിലധികമായി ഒന്നും നൽകാൻ കഴിയിെല്ലന്നാണ് നീതി ആയോഗ് വ്യക്തമാക്കിയത്. ഇതിൽ മാറ്റം വരുമോ എന്നതും പ്രധാനമാണ്. കേന്ദ്രസർക്കാരിന്റെ പ്രത്യേകതാത്‌പര്യം വന്നാൽ ഇക്കാര്യത്തിൽ മാറ്റം വന്നേക്കാം.

പദ്ധതിക്ക് പരിസ്ഥിതിപഠനം നടത്താനുള്ള ടെണ്ടർ കെ.റെയിൽ സ്വീകരിച്ചിട്ടുണ്ട്. ജൂലായിലാണ് പുതിയ പരിസ്ഥിതിപഠനത്തിനും സാമൂഹികാഘാതപഠനത്തിനും ടെണ്ടർ വിളിച്ചത്. നേരത്തേ പരിസ്ഥിതിപഠനം നടത്തിയ ഏജൻസിക്ക് അംഗീകാരമിെല്ലന്നുകാട്ടി ഹരിതട്രിബ്യൂണലിൽ നൽകിയ ഹർജി പരിഗണനയിലാണ്. ഇതിനിടെയാണ് പുതിയ പഠനത്തിന് ഏജൻസികളെ വിളിച്ചത്.