പയ്യന്നൂർ: കോഴിക്കോട് എം.പി. എം.കെ.രാഘവന്റെയും എം.കെ.ഉഷാകുമാരിയുടെയും മകൻ അർജുനും കരിവെള്ളൂർ നിടുവപ്പുറം പുണ്യയിൽ പങ്കജാക്ഷന്റെയും ഉഷാദേവിയുടെയും മകൾ പൂജയും വിവാഹിതരായി. മുൻ എം.പി. പി.കെ.ശ്രീമതി, മുൻ എം.എൽ.എ.മാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ടി.വി.രാജേഷ്, സി.കൃഷ്ണൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മാർക്കറ്റ് ഫെഡ് ചെയർമാനുമായ അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പങ്കെടുത്തു.