കണ്ണൂർ: കോവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ പക്ഷപാതസമീപനം പുലർത്തുന്നതായുള്ള പരാതയിൽ യുക്തമായ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഭാരതീയ ധർമജനസേന ജില്ലാ ജനറൽ സെക്രട്ടറി ഇ.മനീഷ് പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് നടപടി. മുൻഗണനാവിഭാഗങ്ങൾക്ക് ശരിയായ പരിഗണന നൽകുന്നില്ലെന്ന പരാതി പരിഹരിക്കാൻ വാർഡുതല ജനപ്രതിനിധി ഉൾപ്പെട്ട സമതി രൂപവത്കരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.