പിലാത്തറ: പാചകവാതകവില ഇടയ്ക്കിടെ വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ പ്രത്യക്ഷസമരം നടത്താൻ കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഫൊറോന പ്രസിഡന്റുമാരുടെയും യോഗം തീരുമാനിച്ചു. തിങ്കളാഴ്ച പ്രവർത്തകർ തലശ്ശേരി അതിരൂപതയിലെ 16 കേന്ദ്രങ്ങളിലും വീട്ടമ്മമാർ അടുക്കളയിൽ പാചകവാതകം ബഹിഷ്കരിച്ച് വീടിനു പുറത്തും അടുപ്പുകൂട്ടി സമരം നടത്തും.

രൂപതാ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി വർക്കി നിരപ്പേൽ, ചാക്കോച്ചൻ കാരാമയിൽ, അഡ്വ. ബിനോയ് തോമസ്, ഫിലിപ്പ് വെളിയത്ത്, പീയൂസ് പറയിടം, ജോർജ് വടകര, സിസിലി പുഷ്പകുന്നേൽ, അഡ്വ. ഷീജ കാറുകുളം തുടങ്ങിയവർ പ്രസംഗിച്ചു.