കൊച്ചി: ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിന് എ.ടി.എം. പണത്തിന് സുരക്ഷ നൽകുന്ന 19 പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കശ്മീരിലേക്ക് പുറപ്പെടും. ആയുധവ്യാപാര സംഘത്തെ കുറിച്ച് അന്വേഷിക്കുന്നതിനായാണിത്. എന്നാൽ പ്രതികളെയും തെളിവെടുപ്പിനായി കശ്മീരിൽ കൊണ്ടുപോകുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

19 പ്രതികളിൽനിന്നു പിടികൂടിയ തോക്കുകൾക്ക് ലൈസൻസില്ലെന്ന് കളമശ്ശേരി പോലീസ് കണ്ടെത്തിയിരുന്നു. ഇവർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നാണ് കണ്ടെത്തൽ.