കോട്ടയം: കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന, 125 വർഷം പഴക്കമുള്ള ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സേവ് കേരള ബ്രിഗേഡ് ഒക്ടോബർ 10-ന് പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കും.

10-ന് എല്ലാ പഞ്ചായത്തിലും സംഘടനയിലെ അംഗങ്ങൾ വീടുകൾക്ക് മുൻപിൽ ബാനറുകൾ പ്രദർശിപ്പിക്കും. പ്രധാന ജങ്‌ഷനുകളിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലക്കാർഡുകൾ പിടിച്ച്‌ പ്രതിഷേധപ്രകടനം നടത്തുമെന്ന്‌ ജനറൽ സെക്രട്ടറി അമൃതാപ്രീതം അറിയിച്ചു.

ആലുവ മുനിസിപ്പൽ ഓഫീസിനു മുൻപിൽ രാവിലെ പ്രശസ്ത ചിത്രകാരൻ ഇബ്രാഹിം ബാദുഷ, മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച് ലൈവ് ചിത്രരചനാപ്രദർശനം നടത്തും.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി ഓൺലൈൻ ചിത്രരചനാമത്സരം നടത്തും. മുല്ലപ്പെരിയാർ ഡാം വിഷയത്തെ സംബന്ധിച്ചുള്ള കളർ പെയിന്റിങ്‌ ചിത്രങ്ങൾ വരച്ച്‌ സേവ് കേരള ബ്രിഗേഡിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ ഒക്ടോബർ 15-ന് മുമ്പായി പോസ്റ്റ്‌ ചെയ്യണം.

ആദ്യ എട്ട്‌ സ്ഥാനക്കാർക്ക് കാഷ് അവാർഡ് ഉണ്ടായിരിക്കും.