തിരുവനന്തപുരം: ലൈഫ് മിഷനിലെ അഴിമതിയെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തിയ ധനമന്ത്രി തോമസ് ഐസക്, നിയമമന്ത്രി എ.കെ.ബാലൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരെയും സി.ബി.ഐ. ചോദ്യം ചെയ്യണമെന്ന് ആർ.എസ്.പി.

അഴിമതിയുടെ ഉറവിടം അറിയാവുന്ന മന്ത്രിമാർ തെളിവുകൾ സി.ബി.ഐ. മുമ്പാകെ നൽകാത്തത് ഭരണഘടനാ ലംഘനമാണ്. ഓരോ ദിവസവും തെളിവു നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ അടിയന്തരമായ ചോദ്യം ചെയ്യൽ തെളിവ് ശേഖരണത്തിന് അനിവാര്യമാണെന്നും പൊതുമുതൽ കൊള്ളയടിക്കാനും രാജ്യാന്തര കുറ്റകൃത്യങ്ങൾ നടത്താനും ഒത്താശചെയ്യുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ.പ്രേമചന്ദ്രൻ എം.പി., ഷിബുബേബിജോൺ, ബാബു ദിവാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.