കാസർകോട്: സംസ്ഥാനത്തെ മികച്ച വികേന്ദ്രീകൃത കേര നഴ്‌സറിക്കുള്ള പുരസ്കാരം കോഴിക്കോട് നാളികേരോത്പാദക ഫെഡറേഷന്. ചങ്ങരോത്ത് നാളികേരോത്പാദക ഫെഡറേഷൻ രണ്ടാംസ്ഥാനവും ആലപ്പുഴ ഭരണിക്കാവ് നാളികേരോത്പാദക ഫെഡറേഷൻ മൂന്നാം സ്ഥാനവും നേടി. നാളികേര ദിനാചരണത്തിന്റെ ഭാഗമായി നാളികേര വികസന ബോർഡുമായി ചേർന്ന് കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രമാണ് പുരസ്കാരം നൽകിയത്.

‘നാളികേരത്തിൽ നിക്ഷേപിക്കൂ, ലോകത്തെ രക്ഷിക്കൂ’ എന്ന പ്രമേയത്തിൽ സെമിനാറും നടന്നു. സി.പി.സി.ആർ.ഐ. ഡയറക്ടർ ഡോ. അനിത കരുൺ ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോർഡ് അസി. ഡയറക്ടർ ഡി.എസ്.രശ്മി, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.തമ്പാൻ, സോഷ്യൽ സയൻസ് വിഭാഗം മേധാവി ഡോ. മുരളീധരൻ, ചന്ദ്രൻ തിരുവിലത്ത്, രാജൻ, തോമസ് മാത്തുണ്ണി എന്നിവർ സംസാരിച്ചു.