എടപ്പാൾ: ഈ വർഷത്തെ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്‌കാരം മഹാകവി അക്കിത്തത്തിന് ശനിയാഴ്ച 10-ന് അക്കിത്തത്തു മനയിൽ സമർപ്പിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പി.യുമായ എം.വി. ശ്രേയാംസ്‌കുമാർ പുരസ്‌കാരദാനം നിർവഹിക്കും. ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകത്പന ചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും 11,111 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, പൂതൂരിന്റെ മകൻ ഷാജു പൂതൂർ, അക്കിത്തം നാരായണൻ എന്നിവർ പങ്കെടുക്കും.