തിരുവനന്തപുരം: ഉൾനാടൻ മത്സ്യവിപണി ഉറപ്പുവരുത്തുന്നതിന് 25 മാർക്കറ്റിങ് ഔട്ട്‌ലറ്റുകൾ നടപ്പു സാമ്പത്തികവർഷം സ്ഥാപിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു.

ഉൾനാടൻ മത്സ്യബന്ധനം വർധിപ്പിക്കുന്നതിനായി കൂടുതൽ മത്സ്യക്കൃഷി യൂണിറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എ. പ്രഭാകരൻ, ഐ.ബി. സതീഷ്, എം. വിജിൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.