തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ ബിരുദ പ്രവേശന രജിസ്‌ട്രേഷന് അടിസ്ഥാനവിവരങ്ങൾ നൽകുന്നത് തെറ്റിപ്പോയാൽ വിദ്യാർഥികൾക്ക് തിരിച്ചറിയൽരേഖകൾ സഹിതം സമീപത്തെ കോളേജുകളിലെ പ്രവേശനവിഭാഗം നോഡൽ ഓഫീസർമാരെ ബന്ധപ്പെടാം. ഓരോ കോളേജിലെയും നോഡൽ ഓഫീസർമാരുടെ മൊബൈൽ നമ്പർ സർവകലാശാലാ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ മൊബൈൽനമ്പർ, പേര്, മാർക്ക് എന്നിവ നൽകുന്നതിലെ അപാകങ്ങൾ തിരുത്തിയാലേ അപേക്ഷ പൂർത്തീകരിക്കാനാകൂ.

നോഡൽ ഓഫീസർ മുഖേന സർവകലാശാലയിൽ അറിയിച്ചെങ്കിൽമാത്രമേ ഇവ തിരുത്തി അപേക്ഷയുടെ അടുത്തഘട്ടത്തിലേക്ക് കടക്കാനാകൂ. കോളേജ്, കോഴ്‌സ് ഓപ്ഷനുകൾ നൽകിയതിൽ വന്ന തെറ്റുകൾ നോഡൽ ഓഫീസർക്കുതന്നെ തിരുത്താനാകും. 12 മുതൽക്കാണ് ഇതിനുള്ള അവസരം നൽകുകയെന്ന് പ്രവേശന ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റിയൻ അറിയിച്ചു.

വിദ്യാർഥികളെ തിരിച്ചറിഞ്ഞശേഷമേ അപേക്ഷ പരിഗണിക്കൂ. 17 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം.