കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിൽ സംസ്ഥാനത്ത് ശരാശരി 79 മില്ലി മീറ്റർ മഴയുടെ വർധന. 2019-ൽ 367.3 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ ഇത്തവണ 446.3 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ചവരെ രേഖപ്പെടുത്തിയത്.

ഇടുക്കി ജില്ലയിലാണ് കൂടുതൽ മഴപെയ്തത്. 722 മില്ലി മീറ്റർ. കഴിഞ്ഞവർഷം ഇതേ സമയത്ത് 470.2 മില്ലി മീറ്റർ മഴയാണ് ഇടുക്കിയിൽ ലഭിച്ചത്. വയനാടായിരുന്നു കഴിഞ്ഞവർഷം ഒന്നാം സ്ഥാനത്ത് (687.2 മില്ലി മീറ്റർ). തിരുവനന്തപുരത്താണ് ഇത്തവണ കുറവ് - 166.4 മില്ലി മീറ്റർ. രണ്ടാം സ്ഥാനം വയനാട് ജില്ലയ്ക്കാണ്-716.5 മില്ലി മീറ്റർ. കണ്ണൂർ-517.6, മാഹി-501.6, കോഴിക്കോട്- 494.3, എറണാകുളം- 485.6, കോട്ടയം- 457.1, കാസർകോട്- 427.9, പാലക്കാട്- 419, തൃശ്ശൂർ- 392.7, മലപ്പുറം- 368.8, ആലപ്പുഴ- 289.3, കൊല്ലം- 282.4, പത്തനംതിട്ട- 236.2 എന്നിങ്ങനെയാണ് പെയ്ത മഴ.