മൂന്നാർ: ദുരന്തത്തിൽ മരിച്ചവർക്കുള്ള കേന്ദ്ര സഹായം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. പെട്ടിമുടിയിൽ സന്ദർശനം നടത്താത്തതിൽ അദ്ദേഹം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.

മുഖ്യമന്ത്രി ദുരന്തമുഖങ്ങളിൽ സെലക്ടീവ് ആകരുതെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. വിമാനത്തിൽ വന്നവരോടും പാവപ്പെട്ട തേയിലത്തൊഴിലാളികളോടും രണ്ടുതരം സമീപനമാണ് മുഖ്യമന്ത്രിക്കുള്ളത്. സാമ്പത്തികസഹായം പ്രഖ്യാപിച്ചപ്പോഴും വിമാനദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചപ്പോഴും ഇത് വ്യക്തമായെന്ന് മന്ത്രി പറഞ്ഞു.

ദുരന്തസ്ഥലത്തെത്തിയ മന്ത്രി അപകടത്തെത്തുടർന്ന് തൊഴിലാളികൾ ഉപേക്ഷിച്ചുപോയ ലയങ്ങൾ സന്ദർശിച്ചു.