കോട്ടയം: പ്രകൃതിക്ഷോഭവും കരിപ്പൂർ വിമാനാപകടവുംമൂലം ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഓണാഘോഷം ഒഴിവാക്കണമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം ഏതുവിധേനയും പ്രതിരോധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഇതിന്റെ ഭാഗമായി, എൻ.എസ്.എസ്. ഹെഡ് ഓഫീസിനും സംഘടനയുടെ എല്ലാ താലൂക്ക് യൂണിയൻ ഓഫീസുകൾക്കുമുള്ള അവധി സെപ്റ്റംബർ രണ്ടുവരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.